Connect with us

Kerala

ബസ് പണിമുടക്ക് തുടങ്ങി; സര്‍വീസുകള്‍ വര്‍ധിപ്പിച്ച് കെ എസ് ആര്‍ ടി സി

കെ എസ് ആര്‍ ടി സിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വകാര്യബസ് സൂചനാ പണിമുടക്ക് ആരംഭിച്ചു. മലബാറിലെ ഗ്രാമങ്ങളെല്ലാം നിശ്ചലമാണ്. കെ എസ് ആര്‍ ടി സി ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കി യാത്രാ തടസ്സം ഒഴിവാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് രാവിലെ ആറ് മുതല്‍ പണിമുടക്ക് നടത്താന്‍ ബസ് ഓപറേറ്റര്‍മാര്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ എസ് ആര്‍ ടി സിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടീവ് ഡയറകടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്താനാണ് നിര്‍ദേശം. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

 

---- facebook comment plugin here -----

Latest