National
ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്
പരുക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദ് | ഹൈദരാബാദില്‍ തീര്‍ഥാടകരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.14പേര്‍ക്ക് പരുക്ക്. ഹൈദരാബാദില്‍ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് തീര്‍ഥയാത്ര പോവുകയായിരുന്നു ബസ്. ദേശീയ പാത 18ല്‍ ബെറ്റാനതി പോലീസ് സ്‌റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ബുദിഖ്മാരി സ്‌ക്വയറിനടുത്താണ് അപകടം ഉണ്ടായത്.
20 ഓളം തീര്‍ഥാടകരാണ് അപകട സമയം ബസിലുണ്ടായിരുന്നത്. പരുക്കേറ്റ യാത്രക്കാരെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീര്‍ഥാടകരുമായി വന്ന ബസ് ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായാണ് പോലീസ് വ്യക്തമാക്കുന്നത്.
---- facebook comment plugin here -----