jammu kashmir blast
കശ്മീരില്‍ ബസില്‍ സ്‌ഫോടനം: രണ്ട് പേര്‍ക്ക് പരുക്ക്
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ നിര്‍ത്തിയിട്ട ബസില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കറ്റു. ബസിന് സമീപം നിര്‍ത്തിയിട്ട വാഹനകള്‍ക്കും കോടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഉദ്ദംപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ രാത്രിയും സ്‌ഫോടനമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ ദൊമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു ആദ്യ സ്‌ഫോടനം.







