Education
ബുഖാരി നോളേജ് ഫെസ്റ്റിവലിന് തുടക്കമായി
വിദ്യാഭ്യാസമാണ് വിപ്ലവങ്ങളുടെ അടിസ്ഥാനം: പത്മശ്രീ ഇഖ്ബാല്‍ ഹസനൈന്‍

കൊണ്ടോട്ടി | വിദ്യാഭ്യാസമാണ് എല്ലാ വിപ്ലവങ്ങളുടെയും അടിസ്ഥാനമെന്ന് പത്മശ്രീ സയ്യിദ് ഇഖ്ബാല്‍ ഹസ്‌നൈന്‍. ബുഖാരി നോളജ് ഫെസ്റ്റിവല്‍ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കാനുള്ള മനോഭാവം രൂപപ്പെടേണ്ടതുണ്ട്. അത്തരക്കാര്‍ക്ക് മാത്രമേ പുതിയ ലോകത്തെ വായിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ബുഖാരി സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ സി പി ശഫീഖ് ബുഖാരി, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഉബൈദുല്ല സഖാഫി, ബി കെ എഫ് കണ്‍വീനര്‍ ഡോ. അബ്ദുല്‍ ലത്തീഫ് വി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. ഫാറൂഖ് ബുഖാരി കൊല്ലം, മുഹമ്മദ് പറവൂര്‍, ശംസുദ്ദീന്‍ ഹാജി, അബ്ദുല്‍ ഹക്കീം ഹാജി സംബന്ധിച്ചു.’ഗാന്ധി, നെഹ്‌റു, ആസാദ് പുനര്‍വായനയാണ് പ്രതിരോധം’ എന്ന സെഷന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുഹമ്മദലി കിനാലൂര്‍ നേതൃത്വം നല്‍കി. കൂടാതെ വ്യത്യസ്ത സെഷനുകളില്‍ അബ്ദുല്ല അഹ്‌സനി ചെങ്ങാനി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. ശിഹാബുദ്ദീന്‍ പി, സ്വാബിര്‍ സഖാഫി, ടി, കെ അലി അഷറഫ്, എന്‍എസ് അബ്ദുല്‍ ഹമീദ്, മജീദ് അരിയല്ലൂര്‍, പി കെ നവാസ്, കെ പി നൗഷാദലി, ജംശീറലി, ബഷീര്‍ സഖാഫി വണ്ടിത്താവളം, ശംസുദ്ദീന്‍ സഖാഫി പറമ്പില്‍പീടിക, ടി എ അലി അക്ബര്‍, ഡോ. ഇബ്‌റാഹീം സിദ്ദീഖി, നൂറുദ്ദീന്‍ മുസ്തഫ നൂറാനി, റഫീഖ് ഇബ്‌റാഹീം, വിമീഷ് മണിയൂര്‍, പി കെ പോക്കര്‍, ഡോ. പി പി അബ്ദുറസാഖ്, ഡോ. അബ്ബാസ് പനക്കല്‍ സംബന്ധിച്ചു.മതം, ശാസ്ത്രം, സമൂഹം, ഭാഷ, സാഹിത്യം, സംസ്‌കാരം, ദേശം, ദേശാന്തരീയം തുടങ്ങി വൈവിധ്യ മേഖലകളെ ആധികാരികമായി ആവിഷ്‌കരിക്കുന്ന അറിവുത്സവമാണ് ബുഖാരി നോളേജ് ഫെസ്റ്റിവല്‍.
മൂന്ന് ദിവസങ്ങളിലായി കൊണ്ടോട്ടി ബുഖാരി കാമ്പസില്‍ സജ്ജീകരിച്ച നാലു വേദികളിലായി എണ്‍പത് സെഷനുകള്‍ക്ക് പ്രഗത്ഭരായ ഇരുന്നൂറ് ഫാക്കല്‍റ്റികള്‍ നേതൃത്വം നല്‍കും. രണ്ടായിരം പ്രതിനിധികള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. ഞായറാഴ്ച വൈകീട്ട് ബി കെ എഫ് സമാപിക്കും.