Connect with us

Ongoing News

ഖത്വറില്‍ കെട്ടിടം തകര്‍ന്ന് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു

പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദ് മകന്‍ അബുവാണ് (45) മരിച്ചത്.

Published

|

Last Updated

ഖത്വര്‍ | ഖത്വറില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദ് മകന്‍ അബുവാണ് (45) മരിച്ചത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. മാതാവ്: ആമിന. ഭാര്യ: രഹന. മക്കള്‍: റിമാന്‍, റിഹാന്‍.

ഖത്വര്‍ മന്‍സൂറയിലാണ് സംഭവം. അപകടത്തില്‍ മറ്റ് നിരവധി പേരും മരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി.

കാസര്‍കോട് സ്വദേശി പുളിക്കൂര്‍ അഷ്റഫ്, പൊന്നാനി മറഞ്ചേരി പരിചകം സ്വദേശി മണ്ണൂരയില്‍ കുഞ്ഞിമോന്‍ മകന്‍ നൗഷാദ് എന്നിവരും അപകടത്തില്‍ മരിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 8:30യോടെയാണ് ദോഹ മന്‍സൂറയിലെ ബിന്‍ ദിര്‍ഹമില്‍ എന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്.

 

Latest