Connect with us

Ongoing News

കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്വല വിജയം ; ഗോവയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി

ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോള്‍ നേടി

Published

|

Last Updated

കൊച്ചി | ഐ എസ് എല്ലില്‍ എഫ് സി ഗോവയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ആദ്യം രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. തുടര്‍ച്ചയായ മൂന്ന് പരാജയത്തിന് ശേഷം ഹോം ഗ്രൗണ്ടില്‍ നേടിയ ഉജ്വല വിജയം ആരാധകരെ ആവേശത്തിലാഴ്ത്തി.
ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ജാപ്പനീസ് താരം ഡൈസുകെ സ്‌കായിയും ഫെദോര്‍ സെര്‍ണിച്ചും ഒരോ ഗോള്‍ വീതവും സ്വന്തമാക്കി.

ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നേടാനായില്ല. ഗോവ്ക്കായി ആദ്യ പകുതിയില്‍ റൗളിന്‍ ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍ എന്നിവര്‍ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാല് ഗോള്‍ നേടി ആവേശ വിജയം സ്വന്തമാക്കി.