Connect with us

Kerala

അച്ചടക്ക ലംഘനം; സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍

അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു, സാമൂഹിക മാധ്യമങ്ങളില്‍ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു എന്നീ കാരണങ്ങളാണ് നടപടിക്ക് കാരണം.

Published

|

Last Updated

പത്തനംതിട്ട|മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലീസ് മേധാവി ഉമേഷ് വള്ളിക്കുന്നിനെ സസ്പെന്‍ഡ് ചെയ്തത്.

അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു, സാമൂഹിക മാധ്യമങ്ങളില്‍ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചു എന്നീ കാരണങ്ങളാണ് നടപടിക്ക് കാരണം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോഴിക്കോട് ഫറോക്ക് സ്റ്റേഷനില്‍ നിന്ന് ഉമേഷിനെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്. ജോലിയില്‍ പ്രവേശിച്ച ശേഷം ഉമേഷിന് ഇത് മൂന്നാമത്തെ സസ്‌പെന്‍ഷനാണ്.