Connect with us

Kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍ എസ് എസുകാര്‍ ബി ജെ പി നേതാവിന്റെ മകനെ അടിച്ചു പരിക്കേല്‍പ്പിച്ചു

ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിനാണ് ആര്‍ എസ് എസുകാരുടെ ക്രൂര മര്‍ദ്ദനമേറ്റത്

Published

|

Last Updated

കൊല്ലം | ക്ഷേത്രോത്സവത്തിനിടെ സംഘപരിവാര്‍ സംഘം ഏറ്റുമുട്ടി. ബി ജെ പി കൊല്ലം ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മാരകമായി മര്‍ദ്ദിച്ചു. ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിനാണ് ക്രൂര മര്‍ദ്ദനമേറ്റത്.

ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് ആര്‍ എസ് എസുകാരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉള്‍പ്പടെ 15 ഓളം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ ശൂരനാട് പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----

Latest