Connect with us

Kerala

ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി; ക്ലീനര്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

കാബിന്‍ വെട്ടിപ്പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്.

Published

|

Last Updated

മലപ്പുറം| ഏഴ് മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവില്‍ ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറി ഉയര്‍ത്തി. ലോറിയില്‍ കുടുങ്ങിയ ക്ലീനര്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ലോറി വെള്ളത്തില്‍നിന്ന് മുകളിലേക്ക് ഉയര്‍ത്തി, കാബിന്‍ വെട്ടിപ്പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തില്‍ മുങ്ങിയ ലോറി അഞ്ചാമത്തെ ശ്രമത്തിലാണ് ഉയര്‍ത്താനായത്.

ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറിഞ്ഞ വാഹനം വെള്ളത്തില്‍ പൂര്‍ണമായും താഴ്ന്നിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ഏറെ ആഴമുള്ളതുമായ പഴയ ക്വാറിയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളത്തിലേക്കാണ് ലോറി വീണത്. പിന്നാലെ പൂര്‍ണമായും മുങ്ങുകയും ചെയ്തു.

---- facebook comment plugin here -----

Latest