Connect with us

Kerala

കേരളം സ്‌നേഹ സമ്പന്നം, ഇവിടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥിയുടെ കുറിപ്പ് ശ്രദ്ധേയം

വര്‍ഗീയ ലക്ഷ്യത്തോടെ പുറത്തിറക്കുന്ന കേരള സ്റ്റോറി 2 സിനിമക്കെതിരെ പ്രതികരണം

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ മതേതര പാരമ്പര്യത്തേയും മത സൗഹാര്‍ദ്ദ അന്തരീക്ഷത്തേയും അപമാനിക്കുന്ന തരത്തില്‍ വര്‍ഗീയ ലക്ഷ്യത്തോടെ പുറത്തിറക്കുന്ന കേരള സ്റ്റോറി 2 സിനിമക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുന്ന പശ്ചാത്തലത്തില്‍ സ്‌നേഹ സമ്പന്ന മായ കേരളത്തിന്റെ അനുഭവം പങ്കിട്ട് ഉത്തരേന്ത്യക്കാരനായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ഥി.

അക്ഷയ് രാജ് എന്ന വിദ്യാര്‍ഥി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേരളത്തില്‍ അനുഭവിച്ച സ്‌നേഹ സാന്നിധ്യം വെളിപ്പെടുത്തുന്നു. കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം എന്ന തലക്കെട്ടോടെയാണ് അക്ഷയ് വീഡിയോ ഷെയര്‍ ചെയ്തത്. രണ്ട് വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്നു. ഒരിക്കല്‍ പോലും ഒരാളും ആരെയെങ്കിലും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായി അറിഞ്ഞിട്ടില്ല.

അതുപോലെ ആരുടെയെങ്കിലും വിശ്വാസങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതോ താന്‍ കണ്ടിട്ടില്ല. കോളജ് മെസ്സില്‍ ആയാലും സിറ്റിയിലായാലും എന്ത് കഴിയ്ക്കണമെന്നത് വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സൗഹാര്‍ദത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന കേരളമാണ് താന്‍ കണ്ട കേരളമെന്നും അക്ഷയ് പറയുന്നു. സ്‌നേഹ സമ്പന്നമായ കേരളമാണ് യാഥാര്‍ഥ്യമെന്നും അക്ഷയ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest