Connect with us

Kerala

തിരുവനന്തപുരത്ത് 82 ഗൂണ്ടകളെ കരുതല്‍ തടങ്കലില്‍ ആക്കി

ആറ്റുകാല്‍ പൊങ്കാല, തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടാണ് നടപടി

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന നഗരിയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടകളെ കൂട്ടത്തോടെ അകത്താക്കി പോലീസ്. ഓംപ്രകാശ് ഉള്‍പ്പെടെയുള്ള ഗുണ്ടകളെയാണ് പോലീസ് പിടികൂടി കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്.

വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല, തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍കണ്ടാണ് നടപടി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഓംപ്രകാശ്, പൊക്കം ഷാജി, എയര്‍പോര്‍ട്ട് ഡാനി, സൈഫാന്‍ എന്നിവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 82 പേരെയും പിടികൂടിയിരിക്കുന്നത്.

---- facebook comment plugin here -----

Latest