Connect with us

Kerala

വീട് വൃത്തിയാക്കുന്നതിനിടെ പ്രഷര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് പുതുപ്പറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അജീഷ് (32) ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | വീട് വൃത്തിയാക്കുന്നതിനിടെ പ്രഷര്‍ ഗണ്ണില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് പുതുപ്പറമ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അജീഷ് (32) ആണ് മരിച്ചത്.

വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ശുചിയാക്കുന്നതിനിടെ പ്രഷര്‍ ഗണ്ണില്‍ നിന്നും ഷോക്ക് ഏറ്റായിരുന്നു മരണം. ഷോക്കേറ്റ ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയല്‍വാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിന്‍ സ്വിച്ച് ഉടനെ ഓഫ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സി പി ആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest