Connect with us

Kerala

ബ്രഹ്മപുരം; വിഷപ്പുക ശ്വസിക്കേണ്ടി വന്നവരുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് സതീശന്‍

വിഷപ്പുക പടര്‍ന്ന പ്രദേശങ്ങളിലെ പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്സിന്റെ അളവും പരിശോധിക്കണം.

Published

|

Last Updated

തിരുവനന്തപുരം | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തില്‍ വിഷപ്പുക ശ്വസിക്കേണ്ടി വന്ന മനുഷ്യരുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. വിഷപ്പുക പടര്‍ന്ന പ്രദേശങ്ങളിലെ പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്സിന്റെ അളവും പരിശോധിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

വിഷപ്പുകയുടെ കാഠിന്യമുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് ഫെയിസ് മാസ്‌ക് നല്‍കിയാല്‍ പോരാ. ഗ്യാസ് മാസക് തന്നെ നല്‍കണം. വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മഴക്കു മുമ്പും അതിന് ശേഷവും ജലാശയങ്ങളിലെ ജലത്തിലുള്ള ഡയോക്സിന്റെ അളവും പരിശോധിക്കപ്പെടണം.

ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍, വിഷപ്പുക പടര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതിയോട് ആവശ്യപ്പെടണമെന്നും സതീശന്‍ നിര്‍ദേശിച്ചു.

 

 

---- facebook comment plugin here -----

Latest