Kerala
ബ്രഹ്മപുരത്തെ തീപിടുത്തം: ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ സര്‍വേ നടത്തും
പുക ശ്വസിച്ച് രോഗം ബാധിച്ചവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.

കൊച്ചി| ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ സര്‍വേ നടത്തും. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീപിടിത്തവുമായി ബന്ധപ്പെട്ട് പുക ശ്വസിച്ച് രോഗം ബാധിച്ചവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
---- facebook comment plugin here -----