Connect with us

delhi high court

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ഫെബ്രുവരി 15ന് ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നും ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സ്ഫോടനം ആയിരിക്കും ഇതെന്നുമാണു ഭീഷണി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ബെല്‍വന്ത് ദേശായി എന്ന പേരിലുള്ള ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഡല്‍ഹി ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം എത്തിയത്.

ഫെബ്രുവരി 15ന് ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നും ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സ്ഫോടനം ആയിരിക്കും ഇതെന്നുമാണു ഭീഷണി. ഇമെയില്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയില്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തി.

Latest