Kozhikode
നോളജ് സിറ്റിയിൽ നാളെ രക്തദാന ക്യാമ്പ്
രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ മിഹ്റാസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ്

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിൽ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മർകസ് യൂനാനി മെഡിക്കൽ കോളജ് എൻ എസ് എസ് യൂണിറ്റ്, ടീം സ്പർശം ചാരിറ്റബിൾ സൊസൈറ്റി, ഇഖ്റാ ബ്ലഡ് ബേങ്ക് എന്നിവർ സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ മിഹ്റാസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. രക്തദാനത്തിലൂടെ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ സന്നദ്ധരായവർക്ക് അവസരമുണ്ട്. ദാനത്തിന് സന്നദ്ധരായവർ +91 7909183006, +91 7306985302 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
---- facebook comment plugin here -----