National
കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് മരണം
മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്.

ചെന്നൈ | തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സംഭവം. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്.
സ്‌ഫോടന സമയം മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.
ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന.
---- facebook comment plugin here -----