National
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ പടക്ക വില്‍പന ശാലയില്‍ സ്‌ഫോടനം; ഉടമയുടെ ഭാര്യ മരിച്ചു
പടക്ക വില്‍പന ശാലയുടെ ഉടമ ജയറാം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ദിണ്ടിഗല്‍ | തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ പടക്ക വില്‍പന ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ശാലയുടെ ഉടമ ജയറാമിന്റെ ഭാര്യയാണ് മരിച്ചത്.
ജയറാം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ആത്തൂര്‍ താലൂക്കിലെ വത്തലഗുഡ്-സെന്‍പട്ടി റോഡരികിലെ പടക്ക വില്‍പന ശാലയിലാണ് സ്‌ഫോടനമുണ്ടായത്.
---- facebook comment plugin here -----