Connect with us

Kerala

തൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറി

മണല്‍ അടിഞ്ഞു കൂടി റോഡ് മൂടി. ഇതേതുടര്‍ന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആര്‍ടിസി ഗതാഗതം ഉള്‍പ്പടെ തടസപ്പെട്ടിരിക്കുകയാണ്.

Published

|

Last Updated

ആലപ്പുഴ|കള്ളക്കടല്‍ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയില്‍ ഇന്നലെ രാത്രിയും തിരമാലകള്‍ തീരദേശ റോഡിലേക്ക് അടിച്ചു കയറി. രണ്ടു ദിവസമായി തൃക്കുന്നപ്പുഴയില്‍ ഇതാണ് അവസ്ഥ. മണല്‍ അടിഞ്ഞു കൂടി റോഡ് മൂടി. ഇതേതുടര്‍ന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആര്‍ടിസി ഗതാഗതം ഉള്‍പ്പടെ തടസപ്പെട്ടിരിക്കുകയാണ്. മണല്‍ കോരി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.

അതേസമയം കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്ന് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.

 

 

---- facebook comment plugin here -----

Latest