Connect with us

up election

യു പിയില്‍ ബി ജെ പിക്ക് തിരിച്ചടി; രാജിവെച്ച മന്ത്രി എസ് പിയില്‍

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവെച്ച് എസ് പിയില്‍ ചേര്‍ന്നു

Published

|

Last Updated

ലക്‌നോ | നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവെച്ച് എസ് പിയില്‍ ചേര്‍ന്നു. ബി ജെ പി എം എല്‍ എമാരില്‍ ചിലരും ഇദ്ദേഹത്തിന്റെ കൂടെ പാര്‍ട്ടിവിടുമെന്ന് സൂചനകളുണ്ട്.

നേരത്തെ ബി എസ് പി അംഗമായിരുന്നു സ്വാമി പ്രസാദ് മൗര്യ. 2016ലാണ് ഇദ്ദേഹം പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളില്‍ സ്വാധീമുള്ള നേതാവാണ് ഇദ്ദേഹം. പദ്രുവാന നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള എം എല്‍ എയായ ഇദ്ദേഹത്തിന്റെ മകള്‍ സംസ്ഥാനത്ത് നിന്നുള്ള ബി ജെ പി പാര്‍ലിമെന്റ് അംഗമാണ്.

തനിക്ക് അംഗീകരിക്കാനാവാത്ത ആശയത്തെയാണ് ബി ജെ പി പ്രതിനിധാനം ചെയ്തിരുന്നതെങ്കിലും യോഗി മന്ത്രിസഭയില്‍ താന്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പാര്‍ട്ടി വിടുമുമ്പ് പറഞ്ഞു. എന്നാല്‍, ദളിതര്‍ക്കും ഒ ബി സിക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ബി ജെ പി എതിരായതോടെയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest