Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം രാഹുല്‍ ഗാന്ധിയുമായി ചേര്‍ത്ത് ദേശീയ തലത്തില്‍ പ്രചരിപ്പിച്ച് ബി ജെ പി

കോണ്‍ഗ്രസില്‍ മറ്റൊരു നേതാവിനെതിരെ കൂടി ആരോപണം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്

Published

|

Last Updated

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബി ജെ പി. രാഹുല്‍ ഗാന്ധിക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ നില്‍ക്കുന്ന ഫോട്ടോക്കൊപ്പം മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണവും പരാമര്‍ശിക്കുന്ന പോസ്റ്റ് ബി ജെ പിയുടെ എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ദേശീയതലത്തില്‍ ബി ജെ പി പ്രചാരണ വിഷയമാക്കുകയാണ്. കോണ്‍ഗ്രസില്‍ മറ്റൊരു നേതാവിനെതിരെ കൂടി ആരോപണം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.

വോട്ട് കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക ബീഹാറില്‍ പുരോഗമിക്കവെയാണ് ഈ യാത്രയെ അപമാനിക്കുന്ന തരത്തില്‍ ബി ജെ പിയുടെ പ്രചാരാണം. ഇന്ത്യയെ സംരക്ഷിക്കുക,ജ നാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 16 ദിവസം നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ യാത്ര ബി ജെ പി ഭരണത്തെ പിടിച്ചുലച്ച സാഹചര്യത്തിലാണ് ഈ മുന്നേറ്റത്തെ അപമാനിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകള്‍ ബി ജെ പി ഉപയോഗിക്കുന്നത്.

ലൈംഗികാരോപണത്തില്‍ ആടിയുലയുമ്പോഴും രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത് പാര്‍ട്ടിയെ അങ്കലാപ്പിലാക്കിയിരുന്നു. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കും അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്- രാഹുല്‍ ഗാന്ധി എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.

 

---- facebook comment plugin here -----

Latest