Connect with us

PRIME MINISTER

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങി ബി ജെ പി

ഈ ദിവസങ്ങള്‍ക്കിടയില്‍ തന്നെ വരുന്ന ഗാന്ധി ജയന്തി, ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തി എന്നിവയും ഇതിന്റെ ഭാഗമായി പ്രത്യേകം ആചരിക്കും

Published

|

Last Updated

ലഖ്‌നൗ | വെള്ളിയാഴ്ച രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ബി ജെ പി തീരുമാനം. തന്റെ പൊതു ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ തികക്കുന്നു എന്ന സവിശേഷത കൂടി നരേന്ദ്ര മോഡിയുടെ ഈ വര്‍ഷത്തെ ജന്മദിനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം വരെ സേവാ സപ്ത എന്ന പേരില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളായിരുന്നു ബി ജെ പി നടത്തിയിരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ സേവാ സമര്‍പ്പണ്‍ പദ്ധതി എന്ന പേരിലാണ് ആഘോഷങ്ങള്‍. ഒക്ടോബര്‍ 7 നായിരുന്നു നരേന്ദ്ര മോഡി ആദ്യമായി ഗുജറാത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്ത്.

പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി ഹെല്‍ത്ത് ചെക്കപ്പുകള്‍, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്, ഭക്ഷണ വിതരണം, കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 71 കര്‍ഷകരേയും യുവാക്കളേയും അനുമോദിക്കുന്ന കിസാന്‍ സമ്മാന്‍ ദിവസ് എന്നിവ നടക്കും.

ഈ ദിവസങ്ങള്‍ക്കിടയില്‍ തന്നെ വരുന്ന ഗാന്ധി ജയന്തി, ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തി എന്നിവയും ഇതിന്റെ ഭാഗമായി പ്രത്യേകം ആചരിക്കും. സെപ്റ്റംബര്‍ 25 ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തിക്ക് എല്ലാ ബൂത്തിലും പരിപാടികള്‍ നടത്താന്‍ നിര്‍ദ്ദേശമുണ്ട്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നദികള്‍ വൃത്തിയാക്കാനും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായി വിവധ പരിപാടികള്‍ നടത്താനും ലക്ഷ്യമുണ്ട്.

Latest