Connect with us

political murder

ബംഗാളില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

അക്രമികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമബംഗാളില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ബിജെപി നേതാവ് രാജു ഝായാണ് മരിച്ചത്. ബര്‍ധമാനിലെ ശക്തിഗഡിലാണ് സംഭവം.

വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.രാം നവമി ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

 

Latest