Connect with us

Kozhikode

ബിന്ദു അമ്മിണിയെ മർദിച്ച് യുവാവ്

കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം.

Published

|

Last Updated

കോഴിക്കോട് | ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണിയെ പൊതുസ്ഥലത്ത് വെച്ച് മർദിച്ച് യുവാവ്. കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. യുവാവ് മർദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അവർ ഫേയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വെള്ളയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു.

---- facebook comment plugin here -----

Latest