Connect with us

Kerala

ബൈക്ക് യാത്രികൻ തടഞ്ഞു; അരൂരിൽ കെ എസ് ആർ ടി സി നടുറോഡിലിട്ട് ജീവനക്കാർ ഇറങ്ങിപ്പോയി

ബൈക്ക് യാത്രക്കാരന്‍റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചെന്നും ബസ് തട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം

Published

|

Last Updated

ആലപ്പുഴ | ബൈക്ക് യാത്രികൻ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് നടുറോഡിൽ കെ എസ് ആർ ടി സി ബസ് നിർത്തിയിട്ട്  ജീവനക്കാർ ഇറങ്ങിപ്പോയി. ആലപ്പുഴ അരൂരിൽ രാവിലെയാണ് സംഭവം. ബൈക്ക് യാത്രക്കാരൻ ബസ് തടഞ്ഞ് നിർത്തി തർക്കത്തിലേർപ്പെട്ടതോടെയാണ് യാത്രക്കാരുമായെത്തിയ ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പോയത്.

ബൈക്ക് യാത്രക്കാരന്‍റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചെന്നും ബസ് തട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം. ബൈക്ക് യാത്രക്കാരൻ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ബസ് നിര്‍ത്തിയിട്ടത്. ഗതാഗത തിരക്കുള്ള റോഡില്‍ നിര്‍ത്തിയിട്ടതോടെ  ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

 

Latest