Kerala
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണവുമായി ദമ്പതികളും സ്ത്രീയും പിടിയില്‍
കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവവരെ വിമാനത്താവളത്തിന് പുറത്തെത്തി വാഹനത്തില്‍ കയറുമ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു

മലപ്പുറം \ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രരണ്ട് കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം പൊലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടി.സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ ദമ്പതികളും ഒരു സ്ത്രീയും അറസ്റ്റിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്ന, കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്.
1884 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്ന ഇന്നലെ വൈകുന്നേരം 6.30 ന് ആണ് കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവവരെ വിമാനത്താവളത്തിന് പുറത്തെത്തി വാഹനത്തില്‍ കയറുമ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.പിന്നീട് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഡോര്‍ പാഡില്‍ നിന്ന് പൊലീസ് സ്വര്‍ണം കണ്ടെടുത്തു.
ഷബ്നയ്ക്ക് പിന്നാലെ ഇന്നലെ രാത്രി 8 മണിയോടെ ദുബൈയില്‍ നിന്നാണ് സ്വര്‍ണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍, ഭാര്യ ഷമീന എന്നിവര്‍ കരിപ്പൂരില്‍ എത്തിയത്.
് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഷറഫുദീന്റെ പക്കല്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 950 ഗ്രാമും അടി വസ്ത്രത്തിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ ഷമീനയില്‍ നിന്ന് 1198 ഗ്രാം സ്വര്‍ണ മിശ്രിതവും കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തിന് കള്ളക്കടത്തു സംഘം 80000 രൂപയാണ് പ്രതിഫലമായി ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന് ഇവര്‍ കസ്റ്റംസിനോട് സമ്മതിച്ചു. പിടിയിലായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി