Connect with us

National

പ്രണയത്തില്‍ ചതിക്കപ്പെട്ടു; ബിലാസ്പൂരില്‍ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

ബിലാസ്പൂര്‍|ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഗൗരവ് സവന്നി (29) യാണ് മരിച്ചത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നാണ് പോലീസ് പറയുന്നത്. പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന ഗൗരവിന്റെ കത്തും പോലീസ് കണ്ടെടുത്തിരുന്നു. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്തംബര്‍ 27നാണ് ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയത്.

മാട്രിമോണിയില്‍ പരിചയപ്പെട്ട യുവതിയുമായി ഗൗരവ് പ്രണയത്തിലായിരുന്നു. പിന്നീട് യുവതി ഗൗരവിനെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്കുശേഷം ജീവനൊടുക്കുകയായിരുന്നു. പീഡനക്കേസ് ഗൗരവിനെ മാനസികമായി വല്ലാതെ തളര്‍ത്തിയതായി സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. ഗൗരവ് ജീവനൊടുക്കിയതിന്റെ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് രജനീഷ് സിങ് പറഞ്ഞു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

---- facebook comment plugin here -----

Latest