Connect with us

National

കലാശക്കളിയില്‍ കപ്പുയര്‍ത്തി ബെംഗളുരു; പഞ്ചാബിനെ തകര്‍ത്തത് ആറ് റണ്‍സിന്

ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.

Published

|

Last Updated

അഹമ്മദാബാദ് |  ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കപ്പുയര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിനാണ് ബെംഗളുരു മുട്ടുകുത്തിച്ചത്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിവാണ് വിരാട് കോലിയുടെ ടീം കപ്പടിച്ചത്.

ഭുവനേശ്വർ കുമാർ, ക്രുണാൽ പാണ്ഡ്യ, ജോഷ് ഹേസൽവുഡ് എന്നിവരുടെ മികച്ച പ്രകടനം അവരുടെ ബാറ്റിംഗ് പോരായ്മകൾ മറികടന്നു

ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.

പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 24(19) പ്രഭ്സിംറാന്‍ സിംഗ് 26(22) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഹേസില്‍വുഡിന്റെ പന്തില്‍ ആര്യ പുറത്തായതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു

മൂന്നാമനായി എത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് 39(23) പ്രഭ്സിംറാന്‍ സിംഗിനൊപ്പം സ്‌കോര്‍ മുന്നോട്ട് നയിച്ചു. ടൈം ഔട്ടിന് പിന്നാലെ സിംഗ് പുറത്തായി. ശ്രേയസ് അയ്യര്‍ 1(2) ഷെപ്പേഡിന്റെ പന്തില്‍ പുറത്തായി.സ്‌കോര്‍ 98ല്‍ എത്തിയപ്പോള്‍ ഇംഗ്ലിസിനേയും ക്രുണാല്‍ പാണ്ഡ്യ മടക്കിയതോടെ ആര്‍സിബി ജയത്തിലേക്കടതുത്തു. അഞ്ചാം വിക്കറ്റില്‍ നെഹൈല്‍ വധേര, ശശാങ്ക് സിംഗ് സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. 18 പനിതുകളില്‍ നിന്ന് 15 റണ്‍സ് മാത്രം നേടി നെഹാല്‍ വധേര 17ാം ഓവറില്‍ പുറത്തായി. ഏഴാമനായി ക്രീസിലെത്തിയത് മാര്‍ക്കസ് സ്റ്റോയിനിസ്. നേരിട്ട ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ താരം തൊട്ടടുത്ത പന്തില്‍ പുറത്തായി 6(2). എട്ടാമനായി ക്രീസിലെത്തിയത് അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായിക്ക് ഒരു റണ്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അവസാന രണ്ടോവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് 42 റണ്‍സ്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ ശശാങ്ക് സിംഗിന് നേടാനായത് 13 റണ്‍സ് മാത്രം. അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാനായി വേണ്ടിയിരുന്നത് 29 റണ്‍സ് 22 റണ്‍സെടുത്ത് ശശാങ്ക് സിംഗ് കരുത്ത് കാട്ടിയെങ്കിലും വെറും ആറ് റണ്‍സ് അകലെ ആര്‍സിബിക്ക് കപ്പ് നഷ്ടമാവുകയായിരുന്നു

 

Latest