Connect with us

National

മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസ്; നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതി

കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം.

കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീന്‍, പതിനാറ് വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാതെ താന്‍ ജയിലിലാണെന്ന് കാണിച്ച് നല്‍കിയ ഹരജി പരിഗണിച്ചാണ് പരമോന്നത കോടതി ഈ നിര്‍ദേശം നല്‍കിയത്.

2008ല്‍ ബെംഗളൂരുവില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 31-ാം പ്രതിയാണ് മഅ്ദനി. 28-ാം പ്രതിയാണ് താജുദ്ദീന്‍. കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅ്ദനി നിലവില്‍ ജാമ്യത്തിലാണ്.