Career Education
വ്യോമസേനയിൽ എയർമാനാകാം
യോഗ്യത പ്ലസ് ടു റിക്രൂട്ട്മെന്റ് റാലി ചെന്നൈ താംബരത്ത്

വ്യോമസേനയുടെ ഗ്രൂപ്പ്- വൈ (നോൺ ടെക്‌നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി ഒന്ന് മുതൽ എട്ട് വരെ ചെന്നൈ താംബരത്തെ എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തും. കേരളത്തിലുള്ളവർക്ക് ഫെബ്രവുരി ഒന്ന്, രണ്ട്, ഏഴ്, എട്ട് തീയതികളിലാണ് റാലി.
യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം, ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് പഠിച്ച് രണ്ട് വർഷ വൊക്കേഷനൽ കോഴ്സ് ജയം, ഡിപ്ലോമ, ബി എസ് സി ഫാർമസി ഉദ്യോഗാർഥികൾ 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം. ഡിപ്ലോമ, ബി എസ് സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ, ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷൻ.
പ്രായം:
- മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (അവിവാഹിതർ)- 2002 ജൂൺ 27നും 2006 ജൂൺ 27നും മധ്യേ ജനിച്ചവർ.
- മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ, ബി എസ് സി ഫാർമസി): 1999 ജൂൺ 27നും 2004 ജൂൺ 27നും മധ്യേ ജനിച്ചവർ. വിവാഹിതർ 1999 ജൂൺ 27നും 2002 ജൂൺ 27നും മധ്യേ ജനിച്ചവരായിരിക്കണം.
നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണ് നിയമനം. ഇത് 57 വയസ്സ് വരെ നീട്ടിക്കിട്ടാം. ശമ്പളം: പരിശീലന സമയത്ത് 14,600 രൂപ. പരിശീലനം പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
www.airmenselection.cdac.in