Connect with us

POLICE OFFICER ATTACKED

ഡ്യൂട്ടിയിലുള്ള പോലീസുകാരന് മദ്യ ലഹരിയില്‍ ബൈക്ക് യാത്രികന്റെ മര്‍ദനം

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്

Published

|

Last Updated

കോഴിക്കോട് | മദ്യ ലഹരിയില്‍ യുവാവ് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ധിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് പുതിയറ ജംഗ്ഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ അനീഷിന് മര്‍ദ്ദനമേറ്റത്. ബൈക്ക് യാത്രികനായ തിരുവണ്ണൂര്‍ സ്വദേശി അശ്വിനാണ് മര്‍ദിച്ചത്.

വുഡ്‌ലാന്‍ഡില്‍ നിന്ന് പുതിയറയിലേക്ക് അശ്രദ്ധമായി ബൈക്കില്‍ വന്ന യുവാവിനെ യാത്രക്കാര്‍ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് റോഡരികിലേക്ക് മാറ്റി താക്കോല്‍ ഊരുകയും, മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ പ്രതി അക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലാണെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസുദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു.

---- facebook comment plugin here -----

Latest