Connect with us

National

ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്ര നടപടിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| ബിബിസി ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര, അഭിഭാഷകനായ എം.എല്‍. ശര്‍മ എന്നിവരുടെ ഹരജിയാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

ഡോക്യുമെന്ററി സാമൂഹിക മാധ്യമങ്ങളില്‍ വിലക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ടോ, അല്ലെങ്കില്‍ പരോക്ഷമായോ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ്ഹരജികള്‍ നല്‍കിയത്. ഡോക്യുമെന്ററിയുടെ ഉള്ളടക്കങ്ങള്‍ കാണാനും വിമര്‍ശിക്കാനും റിപ്പോര്‍ട്ടു ചെയ്യാനും നിയമാനുസൃതമായി പ്രചരിപ്പിക്കാനും മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശമുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയാണ്  സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.