Connect with us

Kerala

പോര് മറ്റൊരു തലത്തിലേക്ക്; മുഖ്യമന്ത്രിക്ക് ഇന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയേക്കും

സമവായത്തിനൊരുക്കമല്ലെന്ന് ആവര്‍ത്തിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനത്തിന് മുതിര്‍ന്നേക്കുമെന്നാണ് സൂചന

Published

|

Last Updated

തിരുവനന്തപുരം|  ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മറ്റൊരു തലത്തിലേക്ക്. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയതോടെയാണ് പോരിന് മറ്റൊരു പുതിയൊരു മുഖം കൈവന്നിരിക്കുന്നത്. സമവായത്തിനൊരുക്കമല്ലെന്ന് ആവര്‍ത്തിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശനത്തിന് മുതിര്‍ന്നേക്കുമെന്നാണ് സൂചന. ഇതോടെ വിവാദ ബില്ലുകള്‍പാസാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും.

നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ബില്ലുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഏറ്റ്മുട്ടലിന് മുഖ്യമന്ത്രി തന്നെ തയ്യാറെടുത്തിരിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വേണം പ്രതികരിക്കാനെന്നും പക്വതയില്ലെന്ന പരിഹാസവുമെല്ലാം ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി അറിയാതെ ബന്ധു നിയമനം നടക്കുമോയെന്ന ഗവര്‍ണറുടെ ചോദ്യം മുഖ്യമന്ത്രിയെ ഏറെ ചൊടിപ്പിച്ചു.അതേ സമയം എറണാകുളത്തുള്ള ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് അറിയുന്നത്.

സര്‍വകലാശാല നിയമനവിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

 

Latest