Organisation
ബത്തേരി മർകസുദ്ദഅ്‌വ നാലാം സനദ് ദാന സമ്മേളനം ഫെബ്രുവരി ആറ് മുതൽ
ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ പങ്കെടുക്കും

സുൽത്താൻ ബത്തേരി | മർകസുദ്ദഅ്‌വത്തിസ്സുന്നിയ്യ നാലാം സനദ് ദാന സമ്മേളനം ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ സി മൊയ്തീൻ കുട്ടി മുസ്‌ലിയാർ നഗറിൽ വെച്ചു നടക്കും. സമ്മേളനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ്, കുടിവെള്ള പദ്ധതികൾ, പ്രാസ്ഥാനിക സംഗമം, വിജ്ഞാന വിരുന്ന്, ആത്മീയ മജ്‌ലിസ്, പ്രവാസി സമ്മിറ്റ്, അലുംനി മീറ്റ് എന്നിവ നടക്കും.
എട്ടിന് നടക്കുന്ന സനദ് ദാന സമാപന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പി ഹസൻ മുസ്‌ലിയാർ വെള്ളമുണ്ട, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, സയ്യിദ് ബഷീർ അൽ ജിഫ്രി, കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീൻ തുടങ്ങിയവർ സംബന്ധിക്കും.
പിജി, മുത്വവ്വൽ പഠനം പൂർത്തീകരിച്ച 27 വിദ്യാർത്ഥികൾക്കും ഖുർആൻ മനഃപാഠമാക്കിയ 21 ഹാഫിളുകൾക്കുമുള്ള സനദ് ദാനവും സമ്മേളനത്തിൽ നടക്കും.
---- facebook comment plugin here -----