Connect with us

Kerala

വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം

ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറുമാസം തടവും  

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം. പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തിയും  അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും നാടന്‍ മത്സ്യം പിടിക്കുന്നതിന് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധനമുണ്ട്.
35 ഇനം ശുദ്ധജല മത്സ്യങ്ങളും 3 ഷെല്‍ഫിഷ് ഇനങ്ങളും ഈ പട്ടികയില്‍ ഉണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറുമാസം തടവും  ലഭിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
നിയന്ത്രണമില്ലാത്ത മീന്‍പിടിത്തവും വിദേശത്തു നിന്നുള്ള മത്സ്യ ഇനങ്ങളുടെ വംശവര്‍ധനവും കാരണം കൂരി, വരാല്‍, മുഷി, മഞ്ഞളേട്ട, വാള എന്നീ നാടന്‍ മത്സ്യവര്‍ഗങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുകയാണ്. അലങ്കാര മത്സ്യവിപണിയിലെ അനിയന്ത്രിതമായ ആവശ്യം കാരണം മിസ് കേരള (ചെങ്കണിയാന്‍) എന്ന മീന്‍ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണെന്ന്‌ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ  പഠനത്തില്‍ വ്യക്തമായിരുന്നു.
 

 

---- facebook comment plugin here -----

Latest