Kozhikode
ബദ്‌റുല്‍ കുബ്‌റാ സ്വാഗതസംഘ രൂപീകരണം നാളെ ജാമിഉല്‍ ഫുതൂഹില്‍
റമസാന്‍ 17ാം രാവില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിൽ 25,000ത്തോളം വിശ്വാസികളെത്തും
നോളജ് സിറ്റി| റമസാന്‍ 17ാം രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നാളെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി 25,000ത്തോളം വിശ്വാസികളെത്തുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനും ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഒഒരുക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനുമായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായാണ് 786 അംഗ സ്വാഗതസംഘം രൂപികരിക്കുന്നത്.
നാളെ വൈകിട്ട് നാലിന് ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന സ്വാഗതസംഘ രൂപീകരണ സംഗമത്തില്‍ നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----


