Kozhikode
ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന് പ്രൗഢ തുടക്കം
ബദ്‌രീയം സെഷനോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
നോളജ് സിറ്റി| അസ്ഹാബുല്‍ ബദ്റിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ പ്രൗഢ തുടക്കം. ളുഹര്‍ നിസ്‌കാരാനന്തരം ആരംഭിച്ച ബദ്‌രീയം സെഷനോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഫി ബാ അലവി വളപട്ടണം പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. അബൂ ശാക്കിറ സുലൈമാന്‍ ഫൈസി കിഴിശ്ശേരി പ്രഭാഷണം നടത്തി. അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, എം പി എസ് തങ്ങള്‍ മലോറം, അലവി സഖാഫി കായലം സംബന്ധിച്ചു.
തുടര്‍ന്ന്, ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് അഷ്റഫ് സഖാഫി പുന്നത്തിന്റെയും ഡോ. കെ സി അബ്ദുറഹ്‌മാന്‍ ഹികമിയുടെയും നേതൃത്വത്തില്‍ ബദ്ര്‍ കിസ്സ പാടിപ്പറയല്‍ നടക്കും.







