Connect with us

ഓരോ വർഷവും പരിശുദ്ധ റമസാനിന്റെ 17ാം ദിനം കടന്നുവരുന്നത് ബദ്റിന്റെ വീര സ്മരണകളുണർത്തിക്കൊണ്ടാണ്. ആദർശ വീര്യം കൊണ്ട് ഏത് ഉരുക്കുകോട്ടകളും തരിപ്പണമാക്കാൻ കഴിയുമെന്ന വലിയ സന്ദേശമാണ് ബദ്ർ നമ്മോട് വിളിച്ചു പറയുന്നത്.
അന്തസ്സും ആത്മാഭിമാനവും തോന്നുന്ന പ്രത്യയശാസ്ത്രത്തോടൊപ്പം ചേർന്ന് നിന്നതിന്റെ പേരിൽ ഭൂരിപക്ഷ വർഗത്തിന്റെ കിരാത കൃത്യങ്ങൾക്കും നിരന്തര വേട്ടയാടലുകൾക്കും വിധേയപ്പെട്ട് കഴിയേണ്ടിവന്ന ദുർബല വിഭാഗത്തിന്റെ ഉയർത്തെഴുന്നേൽപ്പായിരുന്നു അത്. ഹീന സംസ്‌കൃതിയുടെ ഉപാസകരായി കഴിഞ്ഞിരുന്നവരിലേക്ക് ഉത്തമ സംസ്‌കാരത്തിന്റെയും സാമൂഹിക ബോധത്തിന്റെയും വ്യവസ്ഥിതിയായി കടന്നുവന്ന ആദർശം പുൽകിയതിന്റെ പേരിൽ അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അന്നവും വെള്ളവും തഴയപ്പെട്ടു. പിറന്നുവീണ മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest