Connect with us

BJP

ബി ജെ പിക്ക് തിരിച്ചടി; ജെ പി നദ്ദക്ക് പ്രസിഡന്റ് പദവി തെറിച്ചേക്കും

ശിവരാജ് സിംഗ് ചൗഹാനെ അധ്യക്ഷനാക്കി നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറിയേക്കും. ബി ജെ പി തനിച്ച് 400 സീറ്റ് നേടുമെന്ന പ്രഖ്യാപനം അസ്ഥാനത്താവുകയും ബി ജെ പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നദ്ദക്ക് സ്ഥാനം തെറിക്കുന്നത്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാനെ ബി ജെ പി അധ്യക്ഷനാക്കിയേക്കുമെന്നാണ് സൂചന. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബി ജെ പി എംപിമാരുടെ യോഗം ഇന്ന് വൈകീട്ട് ബി ജെ പി ആസ്ഥാനത്ത് നടക്കും. ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ മോദിയെ നേതാവായി തെരഞ്ഞെടുക്കും.

പ്രധാന സഖ്യകക്ഷികളായ ടി ഡി പിയുമായും ജെ ഡി യുവുമായും ബി ജെ പി നേതാക്കള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഏതൊക്കെ ആവശ്യങ്ങളാണ് രണ്ടു കക്ഷികളും മുന്നോട്ടു വയ്ക്കുകയെന്ന് പാര്‍ട്ടി ഉറ്റുനോക്കുകയാണ്. ഇരുകക്ഷികളുടേയും ഏത് ആവശ്യത്തിനും വഴങ്ങിമാത്രമേ മോദിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. അപ്രിയമുണ്ടായാല്‍ ഇരു കക്ഷികളും ഇന്ത്യാ സഖ്യത്തിലേക്ക് നീങ്ങിയേക്കും. ഇരു കക്ഷികളും യു പി എ സഖ്യം വിടാന്‍ അവസരം കാത്തിരിക്കുന്ന സാഹചര്യം ഭരണത്തിന് വലിയ പ്രതിസന്ധിയായിരിക്കും.

 

 

Latest