Kerala
പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു
അവശത ഉണ്ടായിരുന്നതായി വനം വകുപ്പ്

തൃശൂര്‍ | തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. ആനക്കുട്ടിക്ക് അവശത ഉണ്ടായിരുന്നതായി വനം വകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെയാണ് ചെളിയിൽ കുടുങ്ങിയ നിലയിൽ ആനയെ ടാപ്പിംഗ് തൊഴിലാളികൾ കണ്ടത്. മൂന്നോ നാലോ മാസം മാത്രമേ ആനക്ക് പ്രായമുണ്ടായിരുന്നുള്ളൂവെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.
---- facebook comment plugin here -----