Kerala
കാസര്‍കോട് ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ അനീഷ് ആണ് മരിച്ചത്.

കാസര്‍കോട്| കാസര്‍കോട് ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ അനീഷ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് അനീഷ് ആസിഡ് കഴിച്ചത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച വിദ്യാര്‍ഥികളെയും കൊണ്ട് ബേത്തൂര്‍പ്പാറയില്‍ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്ന അനീഷിന്റെ ഓട്ടോറിക്ഷയ്ക്ക് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബേത്തൂര്‍പ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുട്ടികളുടെ പരുക്ക് ഗുരുതരമാണെന്നു കരുതിയ അനീഷ് ഓട്ടോയില്‍ ഉണ്ടായിരുന്ന ആസിഡ് കഴിച്ചുവെന്നാണ് സംശയം. ബജ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് അധ്യാപകന്‍ ബെനറ്റ് ഓടിച്ചിരുന്ന കാറാണ് അനീഷിന്റെ ഓട്ടോയില്‍ ഇടിച്ചത്.