Kerala
സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ കവരാന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
ബാലരാമപുരം തലയില്‍ കരിപ്ലാവില പുത്തന്‍വീട്ടില്‍ മണികണ്ഠന്‍, കാരക്കോണം കുന്നത്തുകാല്‍ ലക്ഷംവീട് കോളനിയില്‍ ദീപു, ശാര്‍ക്കര സ്വദേശി സക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം | സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ കവരാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം തലയില്‍ കരിപ്ലാവില പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (32), കാരക്കോണം കുന്നത്തുകാല്‍ ലക്ഷംവീട് കോളനിയില്‍ ദീപു (30), ശാര്‍ക്കര സ്വദേശി സക്കീര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ത്താണ്ഡം സ്വദേശി രവിയുടെ 21,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് ഇവര്‍ കവരാന്‍ ശ്രമിച്ചത്. കിഴക്കേകോട്ട ഭാഗത്തു വച്ചായിരുന്നു സംഭവം.
കഴിഞ്ഞ 19ന് പഴവങ്ങാടിയില്‍ വഴിയാത്രക്കാരനില്‍ നിന്ന് പണം പിടിച്ചുപറിച്ച കേസില്‍ അറസ്റ്റിലായ മണികണ്ഠനും സക്കീറും കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്.


