Connect with us

Kerala

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയോടുള്ള സംശയവും ആക്‌സിഡന്റ് ക്ലെയിം പണം ലഭിക്കാന്‍ ഒപ്പിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം പാലോടാണ് സംഭവം. ഭാര്യയോടുള്ള സംശയവും ആക്‌സിഡന്റ് ക്ലെയിം പണം ലഭിക്കാന്‍ ഒപ്പിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനിയിലെ രാധാകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണന്‍ ഉഷയുടെ മേല്‍ ആസിഡ് ഒഴിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാധാകൃഷ്ണനും ഭാര്യ ഉഷയും രണ്ട് വര്‍ഷമായി ഒന്നിച്ചല്ല താമസം. ഹോംനഴ്‌സായിരുന്ന ഉഷ ജോലിക്ക് പോകുന്നത് സംശയത്തോടെയാണ് രാധാകൃഷ്ണന്‍ കണ്ടിരുന്നത്. ഇതാണ് ഇവരും അകലാനുള്ള കാരണം. കൂടാതെ ആക്‌സിഡന്റ് ക്ലെയിമുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഉഷ ഒപ്പിട്ട് നല്‍കാത്തതിലെ ദേഷ്യവും രാധാകൃഷ്ണനുണ്ട്.

ഉഷ വീടിനടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് രാധാകൃഷ്ണന്‍ ആക്രമിച്ചത്. മുഖത്ത് ആസിഡ് ഒഴിച്ച ശേഷം മുതുകില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ രാധാകൃഷ്ണനെ പിടികൂടുകയായിരുന്നു. ഉടന്‍തന്നെ പോലീസും സ്ഥലത്തെത്തി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

 

 

 

 

Latest