Kerala
കോഴിക്കോട് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; അസാം സ്വദേശി പിടിയില്‍
പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് | മുക്കം കളന്‍തോട് എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പുലര്‍ച്ചെ 2.30നാണ് സംഭവം.ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്.
അസാം സ്വദേശി ബാബുല്‍ ആണ് പിടിയിലായത്. പോലീസിന്റെ നൈറ്റ് പെട്രോളിംഗ് സംഘമാണ് പ്രതിയെ പിടികൂടിയത്. പണം നഷ്ടമായില്ലെന്നാണ് പ്രാഥമിക നിഗമനം
---- facebook comment plugin here -----