Kerala
ഷേവിങ് കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവതി ആശുപത്രിയില്‍
കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടിയത്.

തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തു മുറിച്ച് കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടിയത്. കഴുത്തിനും പുറത്തും വെട്ടേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം. പ്രണയ നൈരാശ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. നഗരത്തിലെ റെസ്റ്റോറന്റില്‍ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ വിഷ്ണു യുവതിയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
---- facebook comment plugin here -----