Kerala
ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍
എഴുകോണ്‍ സ്വദേശിനി ഐശ്യയെയാണ് ഭര്‍ത്താവ് അഖില്‍ രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കൊല്ലം | ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊട്ടാരക്കര നെടുവത്തൂരിലാണ് സംഭവം. എഴുകോണ്‍ സ്വദേശിനി ഐശ്യയെയാണ് ഭര്‍ത്താവ് അഖില്‍ രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖില്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നടുറോഡില്‍ വച്ചായിരുന്നു ആക്രമണം. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഖില്‍ രാജും ഐശ്വര്യയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു.
---- facebook comment plugin here -----