Kerala
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരന്‍ കസ്റ്റഡിയില്‍
ഭരതന്നൂര്‍ സ്വദേശി ഷീലക്കാണ് വെട്ടേറ്റത്. സഹോദരന്‍ സത്യനാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്.

തിരുവനന്തപുരം | തിരുവനന്തപുരം കല്ലറയില്‍ വീട്ടമ്മയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭരതന്നൂര്‍ സ്വദേശി ഷീലക്കാണ് വെട്ടേറ്റത്. സഹോദരന്‍ സത്യനാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്.
അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്.
ഷീലയുടെ കഴുത്തിലും കാലിലുമാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സത്യനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---- facebook comment plugin here -----