Connect with us

From the print

ഗസ്സയിൽ ആക്രമണം രൂക്ഷം; 55 മരണം

ഗർഭിണിയായ യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും

Published

|

Last Updated

ഗസ്സാ സിറ്റി/ കൈറോ | ഗസ്സയിലെ അധിനിവേശം രണ്ട് വർഷം പൂർത്തിയാകാനിരിക്കെ ആക്രമണം രൂക്ഷമാക്കി ഇസ്‌റാഈൽ. വീടുകളും ഭവനസമുച്ചയങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 55 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സാ സിറ്റി പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് ആക്രമണം രൂക്ഷമാക്കുന്നത്. ഗസ്സാ സിറ്റിയിലുണ്ടായ ആക്രമണങ്ങളിലാണ് 37 പേരും കൊല്ലപ്പെട്ടത്. ഗർഭിണിയായ യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ഗസ്സാ സിറ്റിയുടെ തെക്കു കിഴക്കൻ പ്രാന്തപ്രദേശമായ തെൽ അൽ ഹവായിലൂടെയാണ് ഇസ്‌റാഈൽ ടാങ്കുകൾ കുതിക്കുന്നത്. ഗസ്സാ സിറ്റിയിൽ കരയാക്രമണം തുടങ്ങിയതിന് ശേഷം നാലര ലക്ഷത്തോളം ഫലസ്തീനികളാണ് നഗരത്തിൽ നിന്ന് പലായനം ചെയ്തത്.