Connect with us

Kerala

വയനാടിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി; ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Published

|

Last Updated

കല്‍പ്പറ്റ | ദുരന്തബാധിത മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി ഹൃദയം വിങ്ങിയാണ് മടങ്ങിയതെന്നും ദുരന്തബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന്  ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവലോകന യോഗത്തില്‍ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു.
ഡോക്ടര്‍മാരും നേഴ്‌സും ഉള്‍പ്പെടെയുള്ള എല്ലാവരുമായും അദ്ദേഹം സംസാരിച്ചു.കൂടുതല്‍ സമയവും ദുരന്തബാധിതമേഖലയിലാണ് പ്രധാനമന്ത്രി ചിലവഴിച്ചത്.വയനാടിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് പിന്നീട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിവേഗത്തിലുള്ള പുനര്‍നിര്‍മാണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറുക്കാനും സംസ്ഥാനം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണ്. ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Latest