Connect with us

Kerala

കൈക്കൂലി പണവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

50,700 രൂപയുമായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6. 50 ഓടെയാണ് ഇയാള്‍ പിടിയിലായത്

Published

|

Last Updated

മലപ്പുറം |  കൈക്കൂലി പണവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വഴിക്കടവ് ആര്‍ടിഒ ചെക്കുപോസ്റ്റിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ഷഫീസ് ആണ് പിടിയിലായത്.50,700 രൂപയുമായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6. 50 ഓടെയാണ് ഇയാള്‍ പിടിയിലായത്. വിജിലന്‍സ് പിടികൂടിയതോടെ ഇയാള്‍ കുഴഞ്ഞു വീണു. നിലമ്പൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിനില്‍ പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു. ആലപ്പുഴ സ്വദേശിയായ ഇയാള്‍ ഭാര്യയുടെ പേരിലുള്ള കാറില്‍ വഴിക്കടവ് ചെക്കുപോസ്റ്റില്‍ നിന്നു ഏജന്റിനൊപ്പമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

വഴിക്കടവില്‍ നിന്നു ഏജന്റിനൊപ്പം പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു വഴിക്കടവ് കൃഷി ഓഫീസറെ കൂടി ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഏജന്റ് മുഖേന ഇയാള്‍ വാങ്ങിയ കൈക്കൂലി പണമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വഴിക്കടവ് ആര്‍ടിഒ ചെക്കുപോസ്റ്റിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു

 

---- facebook comment plugin here -----

Latest